കേരള പ്രിൻസിപ്പൽ കൗൺസിലിൻെറ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ അസി. പ്രൊഫസർക്ക് അനുമോദനം

ചിറയിൻകീഴ് : കേരള പ്രിൻസിപ്പൽ കൗൺസിലിൻെറ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ അസി. പ്രൊഫസർ ഡോ. സ്മിതയെ അനുമോദിച്ചു. കോളേജിൽ നടന്ന ചടങ്ങ് എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. എസ്.റാണി അദ്ധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല പ്രൊഫ. ആശ ജെ.വി മുഖ്യപ്രഭാഷണം നടത്തി. കോളേജ് അലുമിനി വർക്കിംഗ് പ്രസിഡന്റ് പി.ജി. മധുരരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ , കോളേജ് ലൈബ്രേറിയൻ ബാബു സുനിൽ, അസി. പ്രൊഫ. വിജി.വി, വിദ്യാർത്ഥി പ്രതിനിധി മനു തുടങ്ങിയവർ സംസാരിച്ചു. അസോസിയറ്റ് പ്രൊഫസർ ഷീബ വി. സ്വാഗതവും പ്രൊഫ. റാണി കെ.വി നന്ദിയും പറഞ്ഞു.