കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് : വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇവിടെ…

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന്എക്സിറ്റ് പോൾ ഫലങ്ങൾ. ഒരു സീറ്റ് മുതൽ മൂന്ന് സീറ്റിൽ വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

ന്യൂസ് നേഷൻ നടത്തിയ സര്‍വെയിൽ കേരളത്തിൽ എൻഡിഎ 1 മുതൽ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 11 മുതൽ 13 വരെ സീറ്റ് കിട്ടുമെന്ന പ്രവചിക്കുന്ന സര്‍വെ എൽഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതൽ 7 സീറ്റ് വരെയാണ്.

ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്. ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം.

രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് ആദ്യ എക്‌സിറ്റ് പോൾ ഫലങ്ങൾ. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ് എക്‌സ്, സീ വോട്ടർ സർവേകളാണ് വീണ്ടും മോദി ഭരണമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ കേരളത്തിൽ യുഡിഎഫ് 16 സീറ്റുകൾ വരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് വരെ നേടാനുള്ള സാധ്യതയും ഇന്ത്യ ടുഡേ പ്രവചിക്കുന്നുണ്ട്.

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ

റിപ്പബ്ലിക്- എൻഡിഎ(287), യുപിഎ(128), മറ്റുള്ളവർ(127)

ന്യൂസ് എക്‌സ്- എൻഡിഎ(298), യുപിഎ (118), മറ്റുള്ളവർ (126)

ടൈംസ് നൗ- എൻഡിഎ (306), യുപിഎ (132), മറ്റുള്ളവർ (104)

കേരളം

ഇന്ത്യ ടുഡേ- യുഡിഎഫ്(15-16), എൽഡിഎഫ്(3-5), എൻഡിഎ (0-1)

ടുഡേയ്‌സ് ചാണക്യ- യുഡിഎഫ് (16), എൽഡിഎഫ് (8), ബിജെപി (0)

ന്യൂസ് നേഷൻ -യുഡിഎഫ് (11-13), എൽഡിഎഫ് (5-7), എൻഡിഎ (1-3)

ന്യൂസ്18 – എൽഡിഎഫ് (11-13), യുഡിഎഫ് (07-09), എൻഡിഎ (0-1)