നിർധന വീട്ടമ്മയെ ക്യാൻസർ പിടികൂടി : തുടർചികിത്സയ്ക്ക് സുമനസ്സുകൾ കനിയണം

വിതുര : നിർധന കുടുംബത്തിലെ വീട്ടമ്മയെ ക്യാൻസർ പിടികൂടിയതോടെ തുടർ ചികിത്സയ്ക്ക് എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ്. തെന്നൂർ നരീക്കൽ റോഡരിക്കത്ത്‌ വീട്ടിൽ സുഭദ്ര അമ്മ(56)ആണ് തുടർ ചികിത്സയ്ക്ക് വഴിമുട്ടി നിൽക്കുന്നത്. ഒരു മാസത്തേക്ക് വേണ്ടിയുള്ള ഇൻജെക്ഷന് മാത്രം 40000രൂപ വേണ്ടി വരും. ഭർത്താവ് മരിച്ച ഇവർ ഇപ്പോൾ അനിയത്തിയുടെ വീട്ടിൽ ആണ് താമസം.അനിയത്തി വീട്ട്ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. തുടർ ചികിത്സക്കായി ആരെങ്കിലും കനിഞ്ഞാൽ മാത്രമേ മുന്നോട്ട് പോകുകയുള്ളു. ഇപ്പോൾ തന്നെ ചികിത്സ മുടങ്ങിയിരിക്കുകയാണ്.സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്‌ സുഭദ്ര അമ്മ.

അകൗണ്ട് നമ്പർ :858310110000305
Code. BHID.0008583
Bank of india… തെന്നൂർ ബ്രാഞ്ച്

ഫോൺ നമ്പർ :8157811258