ചെമ്മരുതി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം

ചെമ്മരുതി : തച്ചോട് ചന്ത വൃത്തിയാക്കി ചെമ്മരുതി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണത്തിനു തുടക്കമായി. ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അധ്യക്ഷയായി. പഞ്ചായത്തിലെ 19 വാർഡുകളിലും ശുചീകരണപ്രവർത്തനങ്ങൾക്ക് പഞ്ചായത്തംഗങ്ങൾ തുടക്കംകുറിച്ചു. തച്ചോട് പൗരസമിതി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, റസിഡന്റ്‌സ് അസോസിയേഷൻ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ആശാ വൊളന്റിയർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ശുചീകരണപ്രവൃത്തികളിൽ പങ്കാളികളായി.