ചെറുന്നിയൂരിൽ മഴക്കാലപൂർവ്വ ശുചീകരണം-പഞ്ചായത്തുതല ഉദ്ഘാടനം

ചെറുന്നിയൂർ: ചെറുന്നിയൂരിൽ മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. നവപ്രകാശ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇർഫാൻ സ്വാഗതം ആശംസിച്ചു. വികസന സ്ഥിരംകമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ സബീന ശശാങ്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീം ഇസ്മായിൽ, ക്ഷേമകാര്യ ചെയർപേഴ്സൺ ലതാസേനൻ, മറ്റു ജനപ്രതിനിധികൾ, സീനിയർ ജെ.എച്ച്.ഐ പ്രസ്സി, മറ്റു എച്ച്.ഐ മാർ, റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂൾ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..