സ്ലാബിട്ട‌് മൂടിയ ഓടയിൽ രഹസ്യ പൈപ്പുവഴി മാലിന്യം ഒഴുക്കി : ചിറയിൻകീഴിലാണ് സംഭവം

ചിറയിൻകീഴ്  : ഓട വൃത്തിയാക്കാൻ ഓടയുടെ സ്ലാബ് മാറ്റിയപ്പോൾ കണ്ടത് സ്ലാബിട്ട‌് മൂടിയ ഓടയിൽ രഹസ്യ പൈപ്പുവഴി മാലിന്യം ഒഴുക്കുന്നു. ചിറയിൻകീഴ് വലിയകട മുതൽ പാലകുന്ന് വരെയുള്ള റോഡിന് വശങ്ങളിലെ വീടുകളിലും ഹോട്ടലുകളിലും നിന്നാണ്   ഓടയിലേക്ക‌് മലിനജലം ഒഴുക്കിയത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നോട്ടീസ് നൽകി.

ഹോട്ടലുകളിൽ മലിനജലസംഭരണി സ്ഥാപിക്കുകയും രാത്രികാലങ്ങളിൽ ഓടയിലേയ്ക്ക് വെള്ളം പമ്പ് ചെയ്യാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പാലകുന്ന് ഈഞ്ചയ്ക്കൽ റോഡ് വശത്തുകൂടി ഈ മലിനജലം ഒഴുകി നേരെ ഈഞ്ചയ്ക്കൽ ആറ്റിൽ എത്തും.