ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാതല മെമ്പർഷിപ്പ് വിതരണം ചെയ്തു

ചിറയിൻകീഴ് :ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡൻ്റ്  ആനത്തലവട്ടം ആനന്ദൻ നിർവ്വഹിച്ചു.  കയർത്തൊഴിലാളികൾക്ക് കൂലി കൂട്ടിയത് കയർത്തൊഴിലാളി യൂണിയൻ സമരഫലമായി. 350 രൂപ കൂലി വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരപരിപാടികൾക്ക് രൂപം നൽകും. എണ്ണമറ്റ കയർ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത കയർ തൊഴിലാളികളുടെ സമരസംഘടനയാണ് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയനെന്നും അദ്ദേഹം പറഞ്ഞു.

ആനത്തലവട്ടം കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ സുഭാഷ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി പി മണികണ് ഠൻ സ്വാഗതം പറഞ്ഞു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയും കയർഫെഡ് ചെയർമാനുമായ അഡ്വ. എൻ സായികുമാർ, സി.ഐ.ടി.യു ഏര്യാ പ്രസിഡൻ്റ് എം വി കനകദാസ്, കയർ തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വി വിജയകുമാർ, കയർഫെഡ് ഭരണസമിതി അംഗം കഠിനംകുളം സാബു, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ജി വ്യാസൻ, അനിരുദ്ധൻ, സാംബൻ, ബി എൻ സൈജുരാജ്, വക്കം പ്രകാശ്, സി പി സുലേഖ, എം ഒ ഷിബു, ശശാങ്കൻ, ഗിരിജ, ചിറയിൻകീഴ് പൊടിയൻ, സദാശിവൻ, ബിജു തുടങ്ങിയവർ സംസാരിച്ചു. ആനത്തലവട്ടം കയർ സംഘം പ്രസിഡൻ്റ് അശോകൻ നന്ദി പറഞ്ഞു. ജൂൺ അഞ്ച് വരെ മെമ്പർഷിപ്പ് വിതരണം ഉണ്ടാകും.