സൗജന്യ കലാ പഠനം ഒരുക്കി ചിറയിൻകീഴ് കലാഗ്രാമം

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി പത്ത് വയസിന് മുകളിൽ പ്രായമുള്ള വരെ കലകൾ അഭ്യസിപ്പിക്കുന്നു. കേരളസർക്കാരിന്റെ ഫെലോഷിപ്പ് ലഭിച്ച കലാകാരൻമാരാണ് പരിശീലനം നൽകുന്നത്. ചിത്രരചന, പെയിന്റിംഗ്, മാർഗംകളി, കഥകളി, മോഹിനിയാട്ടം, തിരുവാതിര, ചെണ്ട എന്നീ കലകളാണ് അഭ്യസിപ്പിക്കുന്നത്. ചിറയിൻകീഴ് പഞ്ചായത്തിലെ കലാഗ്രാമത്തിൽ ആരംഭിച്ച പഠനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, ഗീത സുരേഷ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീഹ, ഗ്രാമപഞ്ചായത്തംഗങ്ങളായ പഞ്ചമം സുരഷ്, മോനി ശാർക്കര, ബീജ, ബേബി എന്നിവരും സുധീഷ് രാഗധാര, ആർ.കെ. ബാബു, ഫെലോഷിപ്പ് ജേതാക്കളായ അക്ഷയ ചന്ദ്രൻ, അരുൺകുമാർ, അഭിനന്ദ് എന്നിവർ പങ്കെടുത്തു . വൈസ് പ്രസിഡന്റ് രമാഭായിയമ്മ സ്വാഗതവും ബി.ഡി.ഒ വിഷ്ണു മോഹൻ ദേവ് നന്ദിയും പറഞ്ഞു.