ചിറയിൻകീഴ് സ്റ്റേഷനിൽ നിന്ന് വിരമിച്ച സബ് ഇൻസ്‌പെക്ടർമാർക്ക് ആദരവ്

ചിറയിൻകീഴ്: ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച ഗ്രേഡ് സബ് ഇൻസ്പെക്ടർമാരെ അഴൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ് കൃഷ്ണകുമാർ വിരമിച്ച ടി. ജയൻ, വി. വിജയൻ നായർ എന്നിവർക്ക് ഉപഹാരം നൽകി. അഴൂർ ഗ്രാമപഞ്ചായത്തംഗം അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിപിൻകുമാർ, എസ്.ഐ ഡി.സജീവ്, അഴൂർ ഗ്രാമപഞ്ചായത്തംഗം കെ. ഓമന, ജി. സുരേന്ദ്രൻ, വി.കെ. ശശിധരൻ, അഴൂർ അഖിൽ, സോനു എന്നിവരും പൊലീസ് സേനാംഗങ്ങളും പൊതു പ്രവർത്തകരും പങ്കെടുത്തു.