ചൂട്ടയിൽ ‘നീരാഴി കുളത്തിൽ വെള്ളമില്ല, മാലിന്യമുണ്ട് !

കിളിമാനൂർ :  ചൂട്ടയിൽ ‘നീരാഴി കുളത്തിലും വേനൽകടുത്തതോടെ ജലം ക്രമാതീതമായി കുറയുകയും മാലിന്യം കൂടുതലാവുകയും ചെയ്തിട്ടുണ്ട്. ദിവസേന കുട്ടികളും സ്ത്രീകളുമടക്കം നൂറ് കണക്കിനാളുകളാണ് രാവും പകലു മായി കുളിക്കുവാനും തുണികഴുകുവാനും ഈ കുളത്തെ ആശ്രയിക്കുന്നത്. അടിയന്തിരമായി പഞ്ചായത്തും ആരോഗ്യവകുപ്പും മറ്റ് അധികാരികളും കുളം സന്ദർശിച്ച് കുളത്തിലെ ജലം ശുദ്ധീകരിച്ചിലെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൻ സംഭവിച്ചതു പോലെ പകർച്ചവ്യാധികളും മറ്റ് സാംക്രമിക രോഗങ്ങളും പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു