ചങ്ക് ബ്രോസിന്റെ മൂന്നാമത് വാർഷികവും പഠനോപകരണ വിതരണവും നടന്നു….

ചുള്ളിമാനൂർ : ചങ്ക് ബ്രോസ് എന്ന വാട്സാപ്പ് കൂട്ടായ്മയുടെ മൂന്നാമത് വാർഷികവും പഠനോപകരണ വിതരണവും നടന്നു. മുൻ മുൻസിപ്പൽ ചെയർമാനും വാർഡ് കൗൺസിലറുമായ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് വലിയമല പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശ്രീദേവി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, കൗൺസിലർ സുമയ്യ മനോജ്‌, മുൻ കൗൺസിലർഗീതാദേവി, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ വി.പ്രദീപ്, സെക്രട്ടറി പ്രൊഫസ്സർ അൽഹാജ് അബ്ദുൽ ഹാഷിം എന്നിവർ ആശംസകൾ അറിയിച്ചു. ചങ്ക് ബ്രോസിന്റെ ജയേഷ് സ്വാഗതവും ഷജീർ കൃതജ്ഞതയും പറഞ്ഞു. ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, നാട്ടിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പ്ലസ്ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ബിൻസി രാജിന് ‘സുബേദാർ പ്രദീപ് ദാമോദരൻ മെമ്മോറിയൽ’ എവറോളിങ് ട്രോഫിയും എസ് എസ് എൽസിക്ക് ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ അർച്ചന,സായാ എന്നിവർക്ക് രജീഷ് (കുട്ടപ്പൻ ) മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകി. ഐ എസ് ആർ ഒ ജംഗ്ഷനിൽ വച്ചു നടന്ന പൊതു സമ്മേളനത്തിൽ നാട്ടിലെ വന്ദ്യ വയോധികരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. തുടർവർഷങ്ങളിലും സമൂഹ നന്മയ്ക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്ന് ചങ്ക് ബ്രോസ് അറിയിച്ചു.