‘ചുവപ്പിന്റെ കൂട്ടുകാർ’ ഇഫ്താർ വിരുന്നൊരുക്കി

ചെമ്മരുതി : ചുവപ്പിന്റെ കൂട്ടുകാർ വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നൊരുക്കി. കൂടാതെ എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും,വൈഗ മോൾക്ക് ചികിത്സ സഹായവും, സ്വരാജ് ട്രോഫി കരസ്ഥാമാക്കിയ ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ അനുമോദിക്കുകയും ചെയ്‌തു. ചടങ്ങിന്റെ ഉദ്ഘാടനം വർക്കല എം.എൽ.എ അഡ്വ.വി. ജോയി നിർവഹിച്ചു. സൂരജ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബി. പി.മുരളി, ബ്ലോക്ക് പ്രസിഡന്റ് യൂസഫ്, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് സലീം, സിപിഐ(എം) ജില്ലാ കമ്മിറ്റി മെമ്പർ ഷാജഹാൻ, സി.പി.ഐ. (എം) വർക്കല ഏരിയ കമ്മിറ്റി മെമ്പർ ലാൽജി പാളയം കുന്ന് സുനിൽ, എന്നിവർ സംസാരിച്ചു.