വക്കത്ത് അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

വക്കം : വക്കത്ത് അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.

വക്കം അടിവാരത്ത് തൊടിയിൽവീട്ടിൽ ഭാസിയുടെ മകൻ അനിൽകുമാർ(57)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തിന്‌ മേൽ പഴക്കമുള്ളതായാണ് വിവരം. ഇന്ന് രാവിലേ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം വിട്ടു നൽകി