മലേഷ്യയില്‍ കടലില്‍ വീണ് കാണാതായ മലയാളി എഞ്ചിനിയറുടെ മൃതദേഹം കിട്ടി

മലേഷ്യയില്‍ കപ്പലില്‍ ജോലി നോക്കിയിരുന്ന മലയാളി എഞ്ചിനിയറുടെ മൃതദേഹം ലഭിച്ചു. തിരുവനന്തപുരം അലത്തറ സ്വദേശിയായ ഇന്ദ്രജിത്തി(26)നെ ആണ് കടലില്‍ വീണു കാണാതായത്. ഇന്നലെ രാവിലെ കപ്പലിന്റെ ഉടമസ്ഥൻ ആണ് വീട്ടുകാരെ ഈ വിവരം അറിയിച്ചത്. ശ്രീകാര്യം അലത്തറ, അലത്തറ വീട്ടില്‍ ലംബോധരന്‍ ജയലത ദമ്പതികളുടെ മൂത്ത മകനാണ് ഇന്ദ്രജിത്ത്, സഹോദരന്‍ അഭിജിത്ത്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കുവാന്‍ മുഖ്യമന്ത്രിയുടെ ആഫീസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വഴി ഇടപെട്ടിട്ടുണ്ട്.