കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

ഇളമ്പ : ഇന്നലെ (3-5-19) മുതൽ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ഇളമ്പ നെല്ലിമൂട്ടിൽ നിന്നും കാണാതായ വാസുദേവൻ (96)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചിറയിൻകീഴ്,  തെക്കേ അരയത്തുരുത്തി കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണ്മാനില്ല എന്ന് കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം അറിയിപ്പ് നൽകിയിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.