എം.പി യുടെ നിരന്തര ഇടപെടൽ ഫലം കണ്ടു: പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് സാംസ്‌കരിച്ചു

മലയിൻകീഴ് : ഡോ.എ സമ്പത്ത് എം.പി യുടെ നിരന്തര ഇടപെടൽ ഫലം കണ്ടു പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു . മാർച്ച് 3 നാണ് സൗദി അറേബ്യയിലെ അൽ മോയയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന മലയിൻകീഴ് മഞ്ചാടി, മാടൻകാവ് ഹരിനിവാസിൽ ശങ്കരൻകുട്ടിയെ (46 , ജയൻ ) താമസ സ്ഥലത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

അസ്വാഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി നിയമകുരുക്കുകളുണ്ടെന്നാണ് സൗദി സർക്കാർ അറിയിച്ചത് . എന്നാൽ സംസ്ഥാന സർക്കാരിന്റെയും സമ്പത്ത് എം പി യുടെയും നിരന്തരമായ ഇടപെടലിൽ വെള്ളിയാഴ്ച്ച രാവിലെ മൃതദേഹം വസതിയിൽ എത്തിച്ചു . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 25 ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതിക്ക് സമ്പത്ത് എം പി കത്തയച്ചിരുന്നു . സംസ്ഥാന സർക്കാരും നിരന്തര ഇടപെടൽ നടത്തി . കഴിഞ്ഞ 8 വർഷമായി ശങ്കരൻ കുട്ടി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു .
ഭാര്യ : കല
മക്കൾ : ഹരിപ്രസാദ്, ഹരിത

സമ്പത്ത് എം.പി അന്ത്യോപചാരമർപ്പിക്കാൻ എത്തി . ബന്ദുക്കളും നാട്ടുകാരും അന്ത്യോപചാരമർപ്പിച്ച ശേഷം
മൃതദേഹം ശാന്തികവാടത്തിൽ സംസ്ക്കരിച്ചു .