ലോക ഡെങ്കിപ്പനി ദിനാചരണം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശിൽപ്പശാല

ചിറയിൻകീഴ് : ലോക ഡെങ്കി പനി ദിനാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ “കേരളവും ഡെങ്കിപ്പനിയും ” എന്ന വിഷയം ആസ്പദമാക്കി ശിൽപ്പശാല സങ്കടപ്പിച്ചു.അഞ്ചുതെങ്ങ് കയർ സംഘത്തിൽ നടന്ന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. സുലേഖ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്കാസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്.വക്കം ആർ.എച്ച്.സി എ.എം.ഒ.ഡോ.സിജു എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.വാർഡുമെമ്പർ ലിജാ ബോസ്, കാഥികൻകായിക്കര ബിബിൻ ചന്ദ്രബാൽ തുടങ്ങിയവർ സംസാരിച്ചു. ഡോ.അരുണിമ, ഡോ. ബിൻസി ജൂനിയർഹെൽത്ത് ഇൻസ്പെക്ടർമാരായ സുധ, മോളി, നാദിറതുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ് നന്ദിയും പറഞ്ഞു.