ആറാം ഘട്ട വോട്ടെടുപ്പ‌ിൽ 59 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും

ന്യൂഡൽഹി: പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ‌ിൽ 59 മണ്ഡലങ്ങൾ ഞായറാഴ്ച വിധിയെഴുതും. ഉത്തർപ്രദേശ‌് (-14), ഡൽഹി (ഏഴ‌്), ഹരിയാന (10), ജാർഖണ്ഡ‌് (4), ബിഹാർ, മധ്യപ്രദേശ‌്, പശ‌്ചിമബംഗാൾ (എട്ട‌് വീതം) എന്നീ ഏഴ‌് സംസ്ഥാനങ്ങളിലാണ‌് വോട്ടെടുപ്പ‌്.

ഞായറാഴ്ച വിധിയെഴുതുന്ന 59 മണ്ഡലങ്ങളിൽ 46 ഇടത്തും എൻഡിഎക്കായിരുന്നു  കഴിഞ്ഞതവണ വിജയം. അതിൽ 44 സീറ്റിലും ബിജെപിയാണ‌് ജയിച്ചത‌്.
അതുകൊണ്ടുതന്നെ ബിജെപിക്ക‌് നിർണായകമാണ‌് ഈ ഘട്ടം.

സമാജ‌്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ‌് യാദവ‌്, കോൺഗ്രസ‌് നേതാക്കളായ ദിഗ‌്‌വിജയ‌്സിങ‌്, ഷീല ദീക്ഷിത‌്, ഭൂപീന്ദർസിങ‌് ഹൂഡ, ആർജെഡി നേതാവ‌് രഘുവംശ‌് പ്രസാദ‌്, കേന്ദ്രമന്ത്രിമാരായ ഹർഷ‌്‌വർധൻ, രാധ മോഹൻസിങ‌്, മനേക ഗാന്ധി, എഎപി നേതാക്കളായ അദിഷി മർലേന, രാഘവ‌് ഛദ്ദ , സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അമയ്യ പത്ര എന്നിവരാണ‌് ആറംഘട്ടത്തിലെ സ്ഥാനാർഥികളിൽ പ്രമുഖർ. 19നാണ‌് അവസാന ഘട്ട വോട്ടെടുപ്പ‌്. വോട്ടെണ്ണൽ 23ന‌്