വ്യാജ വക്കീലിനെ പൊലീസ് പൊക്കി, ആ​റ്റി​ങ്ങ​ൽ ഉൾപ്പടെയുള്ള കോ​ട​തി​ക​ളി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​ക്കി കേ​ര​ളാ ബാ​ർ കൗ​ണ്‍​സി​ലി​ൽ ഹാ​ജ​രാ​ക്കി എ​ൻ​റോ​ൾ ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ തു​ട​ങ്ങി​യ കോ​ട​തി​ക​ളി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന വ്യാ​ജ​വ​ക്കീ​ൽ അ​റ​സ്റ്റി​ലാ​യി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വാ​ളി​ക്കോ​ട് ത​ല​ക്കോ​ണം ത​ല​നി​ര പു​ത്ത​ൻ​വീ​ട്ടി​ൽ വി​നോ​ദ് (31)നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഡി. ​അ​ശോ​ക​നും സം​ഘ​വും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഷാ​ഡോ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബീ​ഹാ​ർ ചാ​പ്ര ജി​ല്ല​യി​ലു​ള്ള ഗം​ഗ സിം​ഗ് ലോ ​കോ​ള​ജി​ൽ നി​ന്ന് എ​ൽ​എ​ൽ​ബി പാ​സാ​യ​താ​യു​ള്ള ജ​യ് പ്ര​കാ​ശ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വ്യാ​ജ​മാ​യി നി​ർ​മി​ച്ചാ​ണ് ഇ​യാ​ൾ ബാ​ർ കൗ​ണ്‍​സി​ലി​നേ​യും കോ​ട​തി​ക​ളേ​യും ക​ക്ഷി​ക​ളേ​യും ക​ബ​ളി​പ്പി​ച്ച​ത്. പ്ല​സ് ടു​വി​നു ശേ​ഷം ബം​ഗ​ളൂ​രു​വി​ലും മ​റ്റു​മു​ള്ള സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ര​വെ​യാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച് വ​ക്കീ​ലാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി​യ​ത്.

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ സെ​ലി​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​നോ​ദി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ലോ​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ബാ​ർ കൗ​ണ്‍​സി​ലി​ൽ ഹാ​ജ​രാ​ക്കി​യ​തെ​ന്ന് ഡി​വൈ​എ​സ്പി കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ബാ​ർ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി മ​റ്റൊ​രു കേ​സും ന​ൽ​കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് സ​മ​യ​ത്ത് പ്ര​തി​യു​ടെ കൈ​യി​ൽ പു​തി​യ​താ​യി കൈ​പ്പ​റ്റി​യ 30 ഓ​ളം വ​ക്കാ​ല​ത്തു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഡി. ​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗോ​പ​ൻ, എ​എ​സ്ഐ​മാ​രാ​യ സു​രേ​ഷ്, അ​ജി​ത് കു​മാ​ർ, ജ​യ​ൻ, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ഷ​റ​ഫ്, സു​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, പ്ര​ദീ​ഷ്, ബി​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​ക്കി​യ​ത് എ​വി​ടെ നി​ന്നാ​ണെ​ന്നും ആ​രാ​ണ് സ​ഹാ​യി​ച്ച​തെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടൂ​വെ​ന്നും ഡി​വൈ​എ​സ്പി ഡി. ​അ​ശോ​ക​ൻ പ​റ​ഞ്ഞു.