ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യകൃഷിയും വിളവെടുപ്പ് ഉത്സവവും

വിതുര: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആനപ്പാറ ചെറുമണലി പഞ്ചായത്ത് കുളത്തിൽ ചെറുമണലി ഗിരിതേജസ് പുരുഷസംഘം നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പുത്സവം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി നിർവഹിച്ചു. ആനപ്പാറ വാർഡ്മെമ്പർ എം.ലാലി, പൊന്നാംചുണ്ട് വാർഡ്മെമ്പർ മഞ്ജുഷാ ആനന്ദ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഷിനു, മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ എന്നിവർ പങ്കെടുത്തു. കടുത്ത വേനലിനെയും ജലക്ഷാമത്തെയും അവഗണിച്ച് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചതായി സംഘം ഭാരവാഹികൾ പറഞ്ഞു.