കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

നെടുമങ്ങാട് :കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ടറച്ചിറ മറുതറ വിനോദ് ഭവനിൽ ശശിധരൻ നായർ (74)ആണ് ഇന്ന് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ആൾ മറയില്ലാത കിണറ്റിൽ കുളിക്കാൻ വെള്ളം കോരിയപ്പോൾ കാൽ വഴുതി വീണതാക്കാമെന്ന് പോലീസ് പറഞ്ഞു.ഓമന അമ്മയാണ് ഭാര്യ. വിനോദ് കുമാർ(ബി.എസ്.എഫ്), വീണ എന്നിവർ മക്കൾ ആണ്.നെടുമങ്ങാട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എടുത്ത ശേഷം പോസ്റ്റ്‌ മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിയിലേക്ക് മാറ്റി.