ഗുരു ശ്രേഷ്ഠ പുരസ്കാരം ഗോകുലം ഗോപാലന് സമർപ്പിച്ചു

ആറ്റിങ്ങൽ: ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ശ്രേഷ്ഠ പുരസ്കാരം ഗോകുലം ഗോപാലന് സമർപ്പിച്ചു. ആറ്റിങ്ങൽ മാമം റോയൽ ക്ലബിൽ നടന്ന വാർഷിക സമ്മേളനത്തിൽ സ്വാമി സാന്ദ്രാനന്ദയാണ് പുരസ്കാരം സമ്മാനിച്ചത്. സമ്മേളനം സ്വാമി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്,​ സ്വാമിജി ക്ലിനിക് എം.ഡി ഡോ. സീരപാണി,​ കവി വിജയൻ പാലാഴി, ഗായിക ലൗലി ജനാർദ്ദനൻ എന്നിവരെ ആദരിച്ചു. ​​ ഡോ. മോഹൻ ദാസ്,​ ഡോ.കെ.മനോജൻ,​ പി.കെ. മധു,​ ഡോ. ഷിജ മനോജൻ, ഡോ.​ ജയകുമാർ,​ ഡോ. ആർ.കെ പ്രഭു,​ അഡ്വ. വിമൽ വി.എസ്, എ.ആർ. അശ്വനി​ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ്,​ ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ആറ്റിങ്ങൽ കൃഷ്ണൻകുട്ടി സ്വാഗതവും കെ.സുധ നന്ദിയും പറഞ്ഞു.