സമർത്ഥരായ കുട്ടികൾക്ക് ‘ടീം ഇളമ്പ 99’ന്റെ പഠന സഹായ വിതരണം മെയ്‌ 6ന്

ഇളമ്പ : ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1999 എസ്.എസ്.എൽ.സി ബാച്ച് ഒത്തുചേർന്ന് പുതിയ തലമറയുടെ വിദ്യാഭാസ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തിയിൽ ഭാഗമാകുന്നു. പഠനത്തിൽ വളരെ മുന്നിൽ നിൽക്കുന്ന  സമർത്ഥരായ  31 വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണം നടത്തുന്നു. മെയ് 6 നു സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിന് ഓർമകളുടെ നിറം പകർന്ന് ‘ടീം ഇളമ്പ 99’ന്റെ ഒരു ചെറിയ ഒത്തുചേരലും ഉണ്ട്. ഓർമ്മകളുടെ തിരുമുറ്റത്ത് പ്രിയപ്പെട്ടവർക്കൊപ്പം പൂർവവിദ്യാർത്ഥികൾ ഒത്തുകൂടുന്നു.

രാവിലെ 10 മണിക്ക് 99 ബാച്ച് പൂർവ്വവിദ്യാർത്ഥി നിഷാദ് കൃഷ്‌ണൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ മഹേഷ്‌ അധ്യക്ഷത വഹിക്കും.
ഹെഡ്മിസ്ട്രസ് ഗീതാകുമാരി സമർത്ഥരായ കുട്ടികൾക്കുള്ള പഠന സഹായ വിതരണം നിർവഹിക്കും. സ്റ്റാഫ്‌ സെക്രട്ടറി ബാബു ആശംസകൾ അർപ്പിച്ച് സംസാരിക്കും. 99ബാച്ച് പൂർവ വിദ്യാർത്ഥി ദീപ കണ്ണൻ നന്ദി രേഖപ്പെടുത്തും.
ചടങ്ങിനോട് അനുബന്ധിച്ച് 99ബാച്ചിന്റെ ഡയറക്ടറി വീഡിയോയും നിർമിച്ചിട്ടുണ്ട്. വീഡിയോ കാണാം.