ഗ്രേഡ് എസ്‌.ഐ കുഴഞ്ഞു വീണു മരിച്ചു

കാട്ടാക്കട : ഡ്യൂട്ടിക്ക് പോകാൻ തയ്യറെടുക്കുന്നതിനിടെ ഗ്രേഡ് എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു. ഉച്ചകഴിഞ്ഞുള്ള ഡ്യൂട്ടിക്ക് പോകാൻ വീട്ടിൽ തയ്യറെടുക്കുകയായിരുന്ന തിരുവനന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ ഹൃദായാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ഊരൂട്ടമ്പലം സുവർണ്ണ ഭവനിൽ പരേതനായ ദേവപാലൻ ആശാരിയുടെ മകൻ ഡി.എസ് ഹരിപ്രസാദ് (47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹരിപ്രസാദിനെ ഭാര്യയും മകനും ചേർന്ന് മലയിൻകീഴ് താലുക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം നേരത്തെ നടന്നതായി സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലും, എ.ആർ ക്യാമ്പിലും, ഊരൂട്ടമ്പലത്തെ വസതിയിലും പൊതുദർശനത്തിന് വച്ചശേഷം തൈക്കാട് ശാന്തികവാടത്തിൽ വൈകുന്നേരം സംസ്കാരം നടത്തി. ഭാര്യ: സുവർണ്ണ, മക്കൾ അമൽ പ്രസാദ്, ആര്യ പ്രസാദ്.