ഹൃദയാഘാതം: പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കാട്ടാക്കട : ഹൃദയാഘാതത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പൂഴനാട് മണക്കാല ശ്രുതി ലയയിൽ ബോസ് ജാക്വിലിൻ ദമ്പതികളുടെ മകൻ ജിപിത് ജെ ജോസ്(16) ആണ് മരിച്ചത്.കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അവധിയായതിനാൽ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിൽ രക്ഷിതാക്കളുമായി പോയി. ഇതിനിടയിൽ ശ്വാസം മുട്ടൽവന്ന ജിപിത്തിനെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഹൃദയാഘാതം വന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച വൈകിട്ട് 5ന് വീട്ടുവളപ്പിൽ നടക്കും. അമ്മ പ്ലാവൂർ ഹൈസ്കൂളിലെ അദ്ധ്യാപികയാണ്. ഏകമകനാണ്.