കിളിമാനൂരിൽ നാല് മാസം പ്രായമുള്ള കുരുന്നിന്റെ ചികിത്സയ്ക്ക് കുടുംബം സഹായം തേടുന്നു

കിളിമാനൂർ : ജന്മനാ കഴ്ച നഷ്ടപ്പെട്ട നാല് മാസം പ്രായമുള്ള കുരുന്നിന്റെ ചികിത്സയ്ക്കായി സഹായം തേടുകയാണ് കിളിമാനൂർ അടയമൺ നിഷാ മന്ദിരത്തിൽ അജയനും ഭാര്യ ഷീജയും. ആൺകുഞ്ഞ് പിറന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് കാഴ്ചശക്തി ഇല്ലന്ന് മാതാപിതാക്കൾക്ക് മനസിലായത്. അന്ന് മുതൽ ചികിത്സ നൽകിയെങ്കിലും ഓപ്പറേഷനിലൂടെ മാത്രമേ കാഴ്ച ലഭിക്കു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഓട്ടോ ഡ്രൈവറായ അജയനും സുഹൃത്തിന്റെ കൈ കണ്ണിൽ തട്ടി മുറിവേറ്റ് കാഴ്ച വൈകല്യം സംഭവിച്ചിരുന്നു. മകൻ കൃഷ്ണജിത്തിന്റെ ചികിത്സയ്ക്ക് പണമില്ലാതെ അധികാരികളുടെ സഹായത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ് അജയനും ഭാര്യയും. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഇവർ ഷീജയുടെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ കാഴ്ചശേഷി കിട്ടുന്നതിനുള്ള ചികിത്സയ്ക്കായി അധികാരികളും ഉദാരമനസ്കരും സഹായിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇരുവരും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഷീജ.
എസ് ബി ഐ കിളിമാനൂർ ബ്രാഞ്ച് ,
അക്കൗണ്ട് നമ്പർ :20384505710
IFSC: SBIN0008787