ഹയർസെക്കൻഡറി ഫലം ഇന്ന് രാവിലെ 11മണിക്ക് പ്രസിദ്ധീകരിക്കും

2019 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച (മാർച്ച് 8) രാവിലെ 11ന് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലങ്ങൾ ലഭ്യമാകുന്ന സൈറ്റ് :
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പി.ആർ.ഡി ലൈവ്, സഫലം 2019, ഐ എക്സാംസ് എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും, ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ഡൗൺലോഡ് ചെയ്യാം.