ജാതിയും മതവും മറന്ന് ഒത്തൊരുമിച്ചൊരു ഇഫ്താർ സംഗമം

ഇടവ: ജാതിയും മതവും വർഗീയതയും മറന്ന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷം പങ്കുവെച്ച് ഒത്തൊരുമിച്ചൊരു ഇഫ്താർ സംഗമം. വർക്കലയിലെ മുൻ ഗവ പ്ളീഡറും കോൺഗ്രസ്‌ നേതാവുമായ അഡ്വ. നിയാസ് എ സലാമിന്റെ നേതൃത്വത്തിൽ ഇടവയിൽ നടത്തിയ ഇഫ്താർ സംഗമമാണ് സാഹോദര്യത്തിന്റെ അനുഭവം പങ്കുവെച്ചത്.

ഇഫ്താർ സംഗമത്തിനോട് അനുബന്ധിച്ച് നടന്ന പ്രാർത്ഥനകൾക്ക് ഇടവ വലിയപള്ളി ചീഫ് ഇമാം മുണ്ടക്കയം ഹുസൈൻ മൗലവി, ഇടവ റെയിൽവേ സ്റ്റേഷൻ ഇമാം കടയ്ക്കൽ അബ്ദുൽ വാഹിദ് മൗലവി, അഡ്വ. അസീം ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.

അഡ്വ വി.ജോയ് എം.എൽ.എ, ഡി..സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, സെക്രട്ടറി അഡ്വ എസ് കൃഷ്ണകുമാർ, സ്പെഷ്യൽ ലോ സെക്രട്ടറി ടി വിജയകുമാർ, ഡി.വൈ.എസ്.പി അനിൽ കുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ രഘുനാഥൻ, കെപിസിസി അംഗം കെ ആർ അനിൽകുമാർ, ബി ധനപാലൻ, ബി ഷാലി, ഡോക്ടർ പി കെ സുകുമാരൻ, എസ് ജോഷി, മുൻ ജില്ല ജഡ്ജി രാജേന്ദ്രൻ എൻ.എസ്, താലൂക് യൂണിയൻ വൈസ് പ്രസിഡന്റ്‌ ജി ഹരിദാസൻ നായർ, വിവിധ ബാങ്ക് മാനേജർമാർ, ഇലകമൺ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രവീന്ദ്രനാഥ്, ഇടവ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹർഷദ് സാബു, ഇടവ ബഷീർ ഹാജി, കാപ്പിൽ രാജു, വിവിധ ധനകാര്യ സ്ഥാപന മേധാവികൾ, വ്യാപാരി വ്യവസായ പ്രതിനിധികൾ, മതപണ്ഡിതന്മാർ തുടങ്ങിയവർ ഒത്തൊരുമിച്ച് നോമ്പു തുറന്നു.