ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂവിന് കേരളത്തില്‍ നിരോധനം

കൊച്ചി: ഏറെ വിവാദമായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാംപൂവിന് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഷാംപൂവിന്റെ വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാംപൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.