സംശയം വേണ്ട, വ്യാജ പ്രചരണങ്ങളും വേണ്ട !സ്കൂളുകൾ ജൂൺ 3നു തന്നെ തുറക്കും.

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കും. തീരുമാനത്തില്‍ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒരു ദിവസം ആരംഭിക്കുന്നതിലും പൊതുവിദ്യാഭ്യാസ മേഖല കരുത്താര്‍ജിക്കുന്നതിലും അസൂയാലുക്കളായ ചിലരുടെ കുബുദ്ധി പ്രയോഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍.

പുതിയ അധ്യായന വര്‍ഷാരംഭത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യായന ദിവസങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.