കടയ്ക്കാവൂരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മെയ്‌ 9 മുതൽ

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മെയ്‌ 9 മുതൽ 15 ദിവസത്തേക്ക് നടക്കും. കടയ്ക്കാവൂർ എസ്‌.എസ്‌.പി.ബി.എച്ച്. എസിലാണ് പുതുക്കൽ നടക്കുന്നത്. റേഷൻ കാർഡ്, ഹെൽത്ത്‌ കാർഡ്, ആധാർ കാർഡ് എന്നിവയ്‌ക്കൊപ്പം 50 രൂപയുമായി എത്തി കാർഡ് പുതുക്കേണ്ടതാണ്.