കടയ്ക്കാവൂരിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം 16 വാർഡിലും നടന്നു.

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം 16 വാർഡിലും നടന്നു. സർക്കാർ ആഫീസുകൾ, സ്കൂളുകൾ, അംഗനവാടികൾ, കീഴാറ്റിങ്ങൽ എഫ്എച്ച്‌സി, ഓടകൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ജനപ്രതിനിധികൾ, രാഷ്ടീയ സാമുഹ്യ പ്രവർത്തകർ, യുവജനങ്ങൾ, എൻജിഒ യൂണിയൻ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.ആർ.ഇ.ജി.എസ്‌ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വ്യാപാരികൾ, സർക്കാർ ജീവനക്കാർ എന്നിവർ യഞ്ജത്തിൽ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാർ, വാർഡ് മെമ്പറന്മാർ എന്നിവർ നേത്യത്വം നൽകി.