കടയ്ക്കാവൂർ ശ്രീമുരുകൻ റസിഡന്റ്സ് അസോസിയേഷൻ ഉദ്‌ഘാടനം നിർവഹിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ തേവർനട കേന്ദ്രമാക്കി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലെ നൂറ്റി അമ്പതിൽപരം കുടുംബങ്ങൾ ഉൾപ്പെടുത്തി രൂപികരിച്ച ശ്രീമുരുകൻ റസിഡന്റ്സ് അസോസിയേഷൻ ചിറയിൻകീഴ് സി.ഐ വിപിൻകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ. ജയചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുകുട്ടൻ, ഷീല, തുടങ്ങിയവർ സംസാരിച്ചു. എ. ജയചന്ദ്രബാബു പ്രസിഡന്റും, ഡി. സഞ്ജീവ് സെക്രട്ടറിയുമായി പതിമൂന്ന് പേരുള്ള ഭരണസമിതിക്ക് രൂപം നൽകി. സഞ്ജീവ് സ്വാഗതവും ജോ. സെക്രട്ടറി നളിനി നന്ദിയും പറഞ്ഞു.