കടയ്ക്കാവൂരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ യുവാവിന് വെട്ടേറ്റു. മേൽകടയ്ക്കാവൂർ എസ്‌. എൽ നിവാസിൽ സുധീഷ് ലാലിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8അര മണിയോടെയാണ് സംഭവം. വലതു തോളിനാണ് വെട്ടേറ്റത്. പരിക്കേറ്റ സുധീഷ് ലാലിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതികൾക്കായുള്ള അന്വേഷണം ഊര്ജിതമാക്കിയതായി കടയ്ക്കാവൂർ പോലീസ് അറിയിച്ചു.