കല്ലമ്പലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കല്ലമ്പലം : കല്ലമ്പലം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. ഇന്ന് രാത്രി 10 അര മണിയോടെ കല്ലമ്പലം പെട്രോൾ പമ്പിന് എതിർവശമാണ് അപകടം. അപകടത്തിൽ പരിക്കേറ്റ 3 പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരിക്ക് ഗുരുതരം ആയതിനാൽ അയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ മണമ്പൂർ സ്വദേശികളായ ഷൈജു, വിപിൻ എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.