ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് കരകുളത്ത് തുടക്കമായി

കരകുളം :ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് കരകുളത്ത് തുടക്കമായി. സംസ്ഥാന ജോയിന്റ് കൺവീനർ എം പ്രകാശൻ മാസ്റ്റർ കുട്ടികളിൽ നിന്ന് മെമ്പർഷിപ്പ് ഫോറം ഏറ്റുവാങ്ങി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജെ അഹല്യ അധ്യക്ഷയായി. സംസ്ഥാന പ്രസിഡൻറ് ആര്യ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി റ്റി അതുൽ, ജില്ലാ കൺവീനർ കെ ജയപാൽ, സി.പി.ഐ.എം പേരൂർക്കട ഏര്യാ സെക്രട്ടറി എസ്.എസ് രാജലാൽ, ബാലസംഘം ജില്ലാ കോ-ഓർഡിനേറ്റർ അശ്വതി ചന്ദ്രൻ, ഡി ഉണ്ണിക്കുട്ടൻ, എ.വി വർണ, സി അജിത്ത്, അശ്വതി ഗണേശ് തുടങ്ങിയവർ സംസാരിച്ചു.  ജില്ലയിൽ മൂവായിരം യൂണിറ്റ് കമ്മിറ്റികളിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും. ജില്ലയിൽ നിന്നും ഒരു ലക്ഷം കുട്ടികളെ ബാലസംഘത്തിന്റെ അംഗങ്ങളാക്കാനാണ് തീരുമാനം.