ഡ്യൂട്ടിക്ക് പോയ നേഴ്സ് റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു

കാരേറ്റ് : ഡ്യൂട്ടിക്ക് പോയ നേഴ്സ് റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു. കാരേറ്റ് വേടൻ വിളാകത്ത് വീട്ടിൽ നടരാജന്റെ ഭാര്യ വസന്തകുമാരി (59) ആണ് മരിച്ചത്. കാരേറ്റ് സ്വകാര്യ ആശുപത്രിയിലെ നഴ്സായ വസന്തകുമാരി നൈറ്റ് ഡ്യൂട്ടിക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ വസന്തകുമാരിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: ശ്യാം.