കരിച്ചാറ സൗഹൃദ വേദി രണ്ടാം വാർഷികാഘോഷം ശ്രദ്ധേയമായി

അണ്ടൂർക്കോണം : കരിച്ചാറ സൗഹൃദവേദിയുടെ രണ്ടാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. സാംസ്കാരിക സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കരിച്ചാറ ഗവ.എൽ.പി.എസ് ഹെഡ്മിസ്ട്രസ് എം.എംലീല ടീച്ചറിനുള്ള നാടിൻ്റെ സ്നേഹാദരം സമർപ്പിച്ചു. വിവിധ തുറകളിൽ മികവ് തെളിയിച്ച പക്കീർ മൈതീൻ (പൊതുപ്രവർത്തകൻ) ഇർഷാദ് ഹുസൈൻ (സിനിമ, സംഗീതം ) കൃഷ്ണൻ (കേരകയറ്റ തൊഴിലാളി) പങ്കജാക്ഷി (കയർ തൊഴിലാളി) നുജുമുദീൻ (തെരുവ് സർക്കസ് കലാകാരൻ ) തുടങ്ങിയ വ്യക്തിത്വങ്ങളെ ആദരിച്ചു. സ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഡോ.സുൽഫിക്കർ കെ.സിയാൻ,വാർഡ് മെമ്പർമാരായ എൻ.പ്രഭ, എം.കൃഷ്ണൻ, കണിയാപുരം സൈനുദ്ദീൻ,ഷേക്ക് ഹസാമിയ തുടങ്ങിയവർ സംസാരിച്ചു.കരിച്ചാറ സൗഹൃദ വേദി പ്രസിസ്റ് വാസുദേവൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമീർകണ്ടൽ സ്വാഗതവും പ്രദീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.

കരിച്ചാറ ഗവ.എൽ.പി.സ്കൂൾ കുട്ടികളുടെ കലാവിരുന്ന് മിന്നാമിന്നി, കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ജേതാവ് ലിജോ രവിയും സംഘവും അവതരിപ്പിച്ച പാട്ടരങ്ങ് എന്നിവ അരങ്ങേറി.

കരിച്ചാറ ഗവ.എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് എം.എംലീല ടീച്ചറിനുള്ള നാടിൻ്റെ സ്നേഹാദരം കാര്യവട്ടം ശ്രീകണ്ഠൻ നായർ സമർപ്പിക്കുന്നു