സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി, കാട്ടായിക്കോണം ഗവ എൽപിഎസ്സിന്റെ അവസ്ഥ ഇങ്ങനെ!

കാട്ടായിക്കോണം : സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ തിരുവനന്തപുരം നഗരസഭ പരിധിയിലെ കാട്ടായികോണം ഗവ.എൽപിഎസ് ശോചനീയാവസ്ഥയിൽ. കുട്ടികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും സ്കൂളിൽ ഇല്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്ന് വീഴാറായ അവസ്ഥയിലാണ്. സ്കൂൾ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. കുട്ടികൾക്ക് ഭക്ഷണം കഴിച്ചു പാത്രം കഴുകാനും കൈ കഴുകാനുമുള്ള ഭാഗങ്ങൾ വൃത്തിഹീനമായ സ്ഥിതിയിലാണ്. 2018ൽ 60 ലക്ഷത്തോളം രൂപ ചെലവാക്കി സ്കൂളിൽ പണി നടത്തിയെന്നും അത് അശാസ്ത്രീയമാണെന്നും നാട്ടുകാർ ആരോപിച്ചു.

സ്കൂൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കി അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തി അപകടങ്ങൾ ഒഴിവാക്കി അടിയന്തിര നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.