കവലയൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ 100 % വിജയം

മണമ്പൂർ : കവലയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 100 % വിജയം. 79 കുട്ടികൾ പരീക്ഷ എഴുതി. 79 കുട്ടികളും വിജയിച്ചു. 6 കുട്ടികൾക്ക് എ പ്ലസ്. സത്യൻ എം എൽ എ സ്കൂളിലെത്തി വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്ററേയും അഭിനന്ദിച്ചു. പി.റ്റി.എ പ്രസിഡന്റ് സുദീറിന്റ് നേതൃത്വത്തിൽ വിജയികൾക്ക് പാരിതോഷികം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ലതാകുമാരി ടീച്ചറെ പൊന്നാട അണിയിച്ചു.