സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. റംസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. സ്കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂള്‍ തുറക്കല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നല്‍കി. ജൂണ്‍ മൂന്നിന് മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്.