രേവതിക്ക് ബി.എ ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക്

അരുവിക്കര : കേരള യൂണിവേഴ്സിറ്റി ബി. എ ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് അരുവിക്കര സ്വദേശിനി രേവതിക്ക്. അരുവിക്കര മുള്ളിലവിൻമൂട് വരയന്നൂർ  വീട്ടിൽ രവീന്ദ്രന്റെയും ഭാമയുടെയും മകൾ രേവതി 92 ശതമാനം മാർക്ക് നേടിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.  തിരുവനന്തപുരം വിമൻസ് കോളേജിലാണ് പഠിച്ചത്. ഡിഗ്രി തലത്തിൽ ഒന്നാം റാങ്കിന്റെ സുവർണ്ണ നേട്ടം ഈ പ്രദേശത്ത് എത്തുന്നത് ആദ്യമായിട്ടാണ്. സി. പി. എം. നേതാവും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ കെ. എസ്. സുനിൽകുമാർ, സി. പി. എം.  അരുവിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആന്റണി, മുള്ളിലവിൻമൂട്  ബ്രാഞ്ച് സെക്രട്ടറി മണിക്കുട്ടൻ,  പ്രവീൺ,  രാജീവ്, കൃഷ്ണൻ എന്നിവർ വീട്ടിലെത്തി രേവതിയെ അനുമോദിച്ചു.