കേരള വ്യാപാരി-വ്യവസായി  ഏകോപന സമിതി വെള്ളനാട് യൂണിറ്റിന്റെ ദ്വൈവാർഷിക  സമ്മേളനം

വെള്ളനാട് : കേരള വ്യാപാരി-വ്യവസായി  ഏകോപന സമിതി വെള്ളനാട് യൂണിറ്റിന്റെ ദ്വൈവാർഷിക  സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി  വൈ.വിജയൻ ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡൻറ്  ടി.വേണുഗോപാലൻ നായർ അധ്യക്ഷനായി. ജില്ല ട്രഷറർ ധനീഷ്  ചന്ദ്രൻ, പാലോട് കുട്ടപ്പൻ നായർ,  കെ.വിജയൻ,കല്ലയം ശ്രീകുമാർ,  ഗോപകുമാർ,സുരേഷ്, യൂണിറ്റ് ജനറൽ സെക്രട്ടറി എം.സുകുമാരൻ  നായർ, ട്രഷറർ ഡി.ബ്രഹ്മദേവൻ  നായർ എന്നിവർ സംസാരിച്ചു.  പുതിയ ഭാരവാഹികളായി  ടി.വേണുഗോപാലൻ നായർ (പ്രസിഡൻറ്), ജി.സുദേവൻ,  കെ.കെ.മോഹനൻ  (വൈസ്.പ്രസിഡൻറുമാർ),  എം.സുകുമാരൻ നായർ (ജനറൽ.  സെക്രട്ടറി), എൻ.വിനോദ് കുമാർ,  ആർ.അശോക് കുമാർ (സെക്രട്ടറി),  ഡി.ബ്രഹ്മദേവൻ നായർ (ട്രഷറർ)  എന്നിവരെ തിരഞ്ഞെടുത്തു.