കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് പുതിയ ഭരണ സമിതി തെരഞ്ഞെടുത്തു

ആറ്റിങ്ങൽ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തെരഞ്ഞെടുപ്പും ആറ്റിങ്ങൽ മുനിസിപ്പൽ ഹാളിൽ നടന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസി‌ഡന്റ് എം.എസ്‌ മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നീല ശ്രീകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ്‌ ബി ജോഷി ബാസു, ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, താലൂക്ക് ജനറൽ സെക്രട്ടറി രാജേന്ദ്രൻ നായർ, മേഖല ട്രഷറർ റ്റി. നാഗേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡി. എസ്‌ ദിലീപ്, ആലംകോട് യൂണിറ്റ് പ്രസിഡന്റ്‌ സുലൈമാൻ, ആലംകോട് യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജു എ. ആർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. പ്രേംനാഥ്, കമറുദീൻ, മുദാക്കൽ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് ട്രഷറർ ഷിഹാബ് കിളിത്തട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ രമേശ്‌ നന്ദി രേഖപ്പെടുത്തി. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ ജനറൽ സെക്രട്ടറി വൈ വിജയൻ വരണാധികാരിയായി.

ഭാരവാഹികളായി പൂജ ഇക്ബാൽ (പ്രസിഡന്റ്),
കണ്ണൻ – ചന്ദ്ര പ്രസ് (ജനറൽസെക്രട്ടറി), അനിൽ കുമാർ -അനിൽ ഏജൻസി (ട്രഷറർ), ഫൈസൽ സലാം -സലാം ട്രേഡിങ്ങ് (വൈസ് പ്രസിഡന്റ്‌ ), മറ്റു അംഗങ്ങളെയും തിരഞ്ഞെടുത്തു.