കിളിമാനൂരിൽ വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി, കാൽനടയാത്രക്കാരൻ മരിച്ചു, ഡ്രൈവർ അറസ്റ്റിൽ

കിളിമാനൂർ : കിളിമാനൂരിൽ വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മലയാമഠം മുരളി ഭവനിൽ ചെല്ലപ്പൻപിളളയുടെ മകൻ ശ്രീകണ്ഠൻ നായരാണ് അറസ്റ്റിലായത്. ചെമ്മരത്തുമുക്ക് രാമനെല്ലൂർക്കോണം രേവതി ഭവനിൽ വിശ്വനാഥന്റെ മകൻ സുരാജിനെയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്.

മെയ്‌ 17ന് രാത്രിയിൽ കിളിമാനൂർ വലിയ പാലത്തിന് സമീപം എം.സി റോഡിലാണ് അപകടം നടന്നത്. സുരാജിനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ സുരാജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ അറസ്റ്റിലായി.