പൈപ്പ് ലൈൻ സ്ഥാപിക്കാൻ എംഎൽഎയ്ക്ക് പാലസ് നഗർ റസിഡൻസ് അസോസിയേഷന്റെ നിവേദനം

കിളിമാനൂർ : കിളിമാനൂർ – ആലംകോട് റോഡ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തി വരികയാണ്. ഈറോഡിൽ ചൂട്ടയിൽ ജംഗ്ഷനിൽ നിന്നും കിളിമാനൂർ കൊട്ടാരം റോഡിൽ കൊട്ടാരം ഉൾപ്പെടെ ഇരുന്നൂറോളം വീട്ടുകാർ കുടിവെള്ള പൈപ്പ് ഇടുന്നതിന് അപേക്ഷ നൽകിയിരിക്കുകയാണ്. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം കാലതാമസം ഉണ്ടാകും എന്നാണ് അധികാരികളിൽ നിന്നും അറിയാൻ കഴിഞ്ഞത്. നിലവിലുള്ള പൈപ്പ് ലൈൻ മെയിൻ റോഡിൽ പാലസ് റോഡിന് എതിർവശത്ത് പുല്ലയിൽ റോഡുവഴിയാണ് സ്ഥാപിച്ചിട്ടുള്ളത്. ആയതിനാൽ മെയിൻ റോഡിൻറെ പണി നടക്കുന്ന ഈ വേളയിൽ മെയിൻ റോഡിന് കുറുകെ പാലസ് റോഡിലേക്ക് മുൻകൂറായി പൈപ്പ്‌ലൈൻ സ്ഥാപിച്ച് ഭാവിയിൽ കണക്ഷൻ നിർമിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ചൂട്ടയിൽ പാലസ് നഗർ റസിഡൻസ് അസോസിയേഷൻ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യനോട് ആവശ്യപ്പെട്ടു.