കിളിമാനൂർ രാജാ രവി വർമ്മ ഗേൾസ് സ്കൂളിന് 100% വിജയം

കിളിമാനൂർ : എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും ജയിച്ച് നൂറ് ശതമാനം കരസ്ഥമാക്കി രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഇത്തവണ പരീക്ഷ എഴുതിയ 112 വിദ്യാർത്ഥികളും വിജയിച്ചാണ് നൂറ് ശതമാനമെന്ന നേട്ടം കൈവരിച്ചത്. ഇവിടെ 37 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായി. കിളിമാനൂർ മേഖലയിൽ 100 ശതമാനമെന്ന നേട്ടം രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് സ്വന്തമായി.