ബൈജുവിന് ‘സ്നേഹ സംഗമത്തിന്റെ’ സ്നേഹനിധി…

കൊടുവഴന്നൂർ : കൊടുവഴന്നൂർ ഗവ ഹൈസ്കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്മയായ ‘സ്നേഹ സംഗമം’ സഹപാഠിയായിരുന്ന പുല്ലയിൽ ബൈജുനിവാസിൽ ബൈജുവിന്റെ ക്യാൻസർ രോഗ ചികിത്സയ്ക്കായി ധനസഹായം നൽകി. ഏറെ നാളായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു ബൈജു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബൈജുവിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാട്സാപ്പ് കൂട്ടായ്മ ധനസഹായ നിധി രൂപീകരിച്ചാണ് സഹായം നൽകിയത് . ‘സ്റ്റേഹസംഗമം’ കുട്ടായ്മ അംഗങ്ങളായ നൈസാം, ഹരീഷ്, സാബു, അനിൽ, മണിക്കുട്ടൻ എന്നിവർ ബൈജുവിന്റെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്.