കുറക്കോട് റമദാൻ കിറ്റ് വിതരണവും സ്കൂൾ കിറ്റ് വിതരണവും

മംഗലപുരം ഗ്രാമപഞ്ചായത്തിൽ കുറക്കോട് റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ റംസാൻ കിറ്റും സ്കൂൾ കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് വലിയവീട് സലീമിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഫോറം പ്രസിഡന്റ് കാസിം പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. കുറക്കോട് ജമാ അത്ത് ഇമാം ത്വാഹാ ദാരിമി മുഘ്യ പ്രഭാക്ഷണംനടത്തി. ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി,, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് അംഗം സി. കൃഷ്ണൻ, ജമാ അത്ത് സെക്രട്ടറി അഷറഫ്, പള്ളിപ്പുറം ജയകുമാർ, എം കെ. ഹാഷിം, അസിസ് എന്നിവർ സംബന്ധിച്ചു.