വീടിനു മിന്നലേറ്റ് നാശം, വീട്ടുകാർ രക്ഷപ്പെട്ടത് ഇങ്ങനെ !

പൂവച്ചൽ : വീടിനു മിന്നലേറ്റ് നാശം, വൈദ്യുത സംവിധാനം കത്തി നശിച്ചു. വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. ശക്തമായ മഴ കാരണം മെയിൻ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നതിനാൽ വൻ അപകടം ഒഴിവായി. പൂവച്ചൽ ആനാകോട് പറമ്പിന്മേൽ കോണത്തു കോവിൽവിള ബിനുവിന്റെ പാർവതി സദനത്തിലാണ്‌ മിന്നലേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴര മണിയോടെയാണ് സംഭവം. ഈ സമയം ബിനുവിന്റെ ഭാര്യ മഹേശ്വരി ഇവരുടെ  രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ ഇവർക്ക് കുറച്ചു നേരം ശാരീരിക ബുദ്ധിമുട്ട് അനുഭവപെട്ടു. മക്കൾ കട്ടിലിൽ ആയിരുന്നതിനാൽ ഇവർക്ക് പ്രശ്നം ഉണ്ടായില്ല. മഴ ശക്തി ആയതോടെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതും ദൈവ ഭാഗ്യം ഒന്നു കൊണ്ടും മാത്രമാണ് തങ്ങൾക്കു ആപത്തു ഉണ്ടാകാതിരുന്നതെന്നും  വീട്ടുകാർ പറഞ്ഞു. ശക്തമായ മിന്നലിൽ വീടിന്റെ ഭിത്തിക്കു  വിള്ളൽ  സംഭവിച്ചു. വൈദ്യുത ഉപകരണങ്ങളും, വൈദ്യുത സംവിധാനവുമെല്ലാം പൊട്ടിത്തെറിച്ചു. വീടിന്റെ അടിസ്ഥാനത്തിനു കോട്ടം സംഭവിച്ചിട്ടുണ്ട്. കെ എസ് ഈ ബിയിൽ അറിയിച്ചു. വില്ലേജിലും നാശം സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചതായി ബിനു പറഞ്ഞു.